നഷ്‌ടങ്ങളില്‍നിന്നു നഷ്‌ടങ്ങളിലേക്കു കൂപ്പുക്കുത്തിയ വിപണികള്‍ക്ക്‌ ആശ്വാസമായി വാരാദ്യം മികച്ച മുന്നേറ്റം.

0
414

രണ്ടു വര്‍ഷത്തിനിടയിലെ ദിവസത്തെ ഏറ്റവും മികച്ച നേട്ടത്തിനാണ്‌ ഇന്നലെ വിപണികള്‍ അര്‍ഹമായത്‌. സെന്‍സെക്‌സ്‌ 610.80 പോയിന്റ്‌ ഉയര്‍ന്ന്‌ 33,917.94ലും നിഫ്‌റ്റി 194.50 പോയിന്റ്‌ നേട്ടത്തില്‍ 10,421.40ലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. രാജ്യാന്തര വിപണിയില്‍െ അനിശ്‌ചിതത്വങ്ങള്‍ മാറിയതാണ്‌ വിപണികള്‍ക്കു കരുത്തായത്‌.

അമേരിക്കയിലെ ലോഹ ഇറക്കുമതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ അകന്ന സാഹചര്യത്തില്‍ രാജ്യാന്തര വിപണികളെല്ലാം നേട്ടത്തിലായിരുന്നു. തൊഴില്‍ ഡേറ്റയില്‍ വളര്‍ച്ച രേഖപ്പെടുത്തിയതും സൂചികകള്‍ക്ക്‌ തുണയായി.

ബി.എസ്‌.ഇയിലെ 1,371 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1,345 ഓഹരികള്‍ നഷ്‌ടത്തിലുമായിരുന്നു. മിക്ക ഓഹരികളിലും വിദേശനിക്ഷേപം ഒഴുകിയെത്തി. ഓഹരികള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലായിരുന്നു നിക്ഷേപകര്‍. 4.68 ശതമാനം മൂല്യമുയര്‍ത്തിയ ഭാരതി എയര്‍ടെലാണ്‌ ഇന്നലെ തിളങ്ങിയ്‌ത്‌. വേദാന്ത, ഐ.ടി.സി., ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്‌, ഹീറോ മോട്ടോര്‍കോര്‍പ്‌, ആക്‌സിസ്‌ ബാങ്ക്‌, ഐ.സി.ഐ.സി.ഐ. ബാങ്ക്‌, ടാറ്റ സ്‌റ്റീല്‍, ഒ.എന്‍.ജി.സി., എച്ച്‌.ഡി.എഫ്‌.സി. ബാങ്ക്‌, വിപ്രോ, ഇന്‍ഫോസിസ്‌, റിലയന്‍സ്‌, മാരുതി സുസുകി, സിപ്ല തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി.