ഇതാണ് മോതിരങ്ങളിലെ പുതിയ ട്രെന്‍ഡ്; ഊരിപ്പോകുമെന്ന പേടി വേണ്ട

0
587

ഇതാണ് മോതിരങ്ങളിലെ പുതിയ ട്രെന്‍ഡ്; ഊരിപ്പോകുമെന്ന പേടി വേണ്ട. സോഷ്യൽ മീഡിയയിലൂടെ തരംഗമാവുകയാണ് പുതിയതരം മോതിരങ്ങളുടെ ചിത്രങ്ങൾ. ഇപ്പോഴത്തെ ട്രെന്‍ഡ് തുളച്ചിടുന്ന കല്യാണ മോതിരങ്ങളാണ്. കല്യാണ മോതിരം ഊരി വെച്ചന്നോ ഊരിപ്പോയെന്നോ ഉള്ള പരാതികള്‍ ഇതോടെ കേള്‍ക്കേണ്ട. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പുതിയ ഫാഷന്‍ തരംഗമാകുന്നത്. തങ്ങളുടെ മോതിര വിരലില്‍ ഇത്തരത്തില്‍ തുളച്ചിട്ട റിങ്ങുകളുമായുള്ള ഫോട്ടോകളാണ് പ്രചരിക്കുന്നത്.

വിരലുകളിൽ തുളച്ചിടുന്ന മോതിരമാണെങ്കിലും ഡയമണ്ടും വിലപിടിപ്പുള്ള വജ്രങ്ങളും ഇക്കൂട്ടത്തില്‍ പെടും. വരനും വധുവും ഓരേപോലത്തെ മോതിരങ്ങള്‍ അണിയുന്നതാണ് ട്രെന്‍ഡ്. മോതിരം വെറുതെ അങ്ങ് തുളച്ചിടാമെന്ന് കരുടേണ്ട. ത്വക് രോഗവിദഗ്ദ്ധനെ കണ്ട് അഭിപ്രായമാരാഞ്ഞതിന് ശേഷം വിരല്‍ തുളയ്ക്കുന്നതാണ് ഉത്തമം. ഇല്ലെങ്കില്‍ ഇന്‍ഫെക്ഷനായി മോതിരം ഇടാന്‍ പറ്റാത്ത അവസ്ഥയിലാകും കൈകള്‍.