ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കൂ

0
1254

എപ്പോഴും ഇയര്‍ഫോണ്‍ ഉപയോഗിച്ച് പാട്ട് കേള്‍ക്കാറുണ്ടോ? സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിച്ച് ഇയര്‍ഫോണില്‍ ശബ്ദത്തിന്റെ തോത് ഉയര്‍ത്തുമ്പോള്‍ സുരക്ഷാമുന്നറിയിപ്പ് സന്ദേശം സ്‌ക്രീനില്‍ തെളിയാറുണ്ട്. എന്നാല്‍ ശബ്ദം പോരെന്ന തോന്നലില്‍ നമ്മള്‍ ആ മുന്നറിയിപ്പ് ഒഴിവാക്കും. ശബ്ദം കൂട്ടിയിടും. 85 ഡെസിബലില്‍ കൂടുതലുള്ള ശബ്ദം സ്ഥിരമായി കേള്‍ക്കുന്നതാണ് പിന്നീട് കേള്‍വിത്തകരാറിലേക്ക് നയിക്കുന്നത്.

ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ദീര്‍ഘനേരം സംസാരിക്കുമ്പോള്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നതാണ് നല്ലത്. എന്നാല്‍ നല്ല ഗുണനിലവാരമുള്ളവ മാത്രമേ ഉപയോഗിക്കാവൂ. ഗുണനിലവാരമുള്ള ഇയര്‍ഫോണുകള്‍ കുറഞ്ഞ ഫ്രീക്വന്‍സിയിലുള്ള ശബ്ദം മാത്രമേ പുറപ്പെടുവിക്കൂ.
ഗുണനിലവാരം കുറഞ്ഞ ഇയര്‍ഫോണുകള്‍ ശബ്ദത്തെ നന്നായി കടത്തിവിടില്ല. അപ്പോള്‍ വീണ്ടും ശബ്ദം കൂട്ടേണ്ടി വരും. ഇത് ശബ്ദത്തിന്റെ ഫ്രീക്വന്‍സി കൂടാന്‍ ഇടയാക്കുകയും കേള്‍വിത്തകരാറിന് ഇടയാക്കുകയും ചെയ്യും.

ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പരമാവധി ശബ്ദം കുറച്ച്‌വെയ്ക്കുക.
സ്വകാര്യതയുണ്ടെങ്കില്‍ ദീര്‍ഘനേരം സംസാരിക്കുമ്പോള്‍ ലൗഡ് സ്പീക്കറിലേക്ക് മാറ്റാം.
ഇയര്‍കനാലിലേക്ക് ഇറക്കിവയ്ക്കുന്ന തരത്തിലുള്ള ഇയര്‍ബഡ് ഇയര്‍ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ ശബ്ദം പരമാവധി കുറച്ചുവെയ്ക്കുക.
ചെവിയെ ഒന്നാകെ മൂടുന്ന ഹെഡ്‌ഫോണ്‍ ഉപയോഗിച്ചാല്‍ പുറത്തുനിന്നുള്ള മറ്റ് ശബ്ദങ്ങള്‍ വ്യക്തമാവും. അപ്പോള്‍ ഇയര്‍ഫോണിലെ ശബ്ദം പരമാവധി കുറച്ചുവെക്കാം
കോള്‍ കണക്ട് ആയ ശേഷം മാത്രമേ ഫോണ്‍ ചെവിയോട് ചേര്‍ക്കാവൂ.
റേഞ്ച് കുറവുള്ള സ്ഥലത്ത് നിന്നും ദീര്‍ഘനേരം സംസാരിക്കരുത്. സിഗ്നല്‍ ദുര്‍ബലമാവുന്നത് റേഡിയേഷന്‍ കൂട്ടി ചെവിയുടെ ആരോഗ്യത്തിന് ദോഷം ചെയ്യും.
ഇയര്‍ഫോണ്‍ കൃത്യമായി വൃത്തിയാക്കണം. അല്ലെങ്കില്‍ അണുബാധയുണ്ടായേക്കും. ഇതും കേള്‍വിത്തകരാറിന് കാരണമായേക്കാം.