നീളന്‍ മുടിമുറിച്ച് ക്യൂട്ട് ലുക്കില്‍ സംവൃത സുനില്‍; കൂട്ടുകാരിയുമായുള്ള ഫോട്ടോ പങ്കുവെച്ച് മംമ്ത

0
1295

ശ്യാമപ്രസാദിന്റെ അരികെ എന്ന ചിത്രത്തിലെ അനുരാധയും കല്‍പ്പനയും തമ്മില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി. സംവൃതയെ കാണാന്‍ മംമ്ത എത്തുകയായിരുന്നു. ഇരുവരുടെയും ഫോട്ടോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചതും മംമ്തയാണ്.

നീളന്‍ മുടിമുറിച്ച് ക്യൂട്ട് ലുക്കിലാണ് സംവൃത സുനില്‍. കാലിഫോര്‍ണിയയില്‍വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. അമ്മു എനിക്കായി കാത്തിരുന്നുവെന്നും ബിരിയാണിയും മാംഗോചീസ് കേക്കും ഉണ്ടാക്കിത്തന്നുവെന്നും പറഞ്ഞുകൊണ്ടാണ് മംമ്ത സന്തോഷം പങ്കുവെച്ചത്. ഇരുവരുടെയും അമ്മമാരും കൊളേജില്‍ സഹപാഠികളായിരുന്നുവെന്നും ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ മംമ്ത പറയുന്നു.

വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സംവൃതയുടെ വിശേഷങ്ങള്‍ വല്ലപ്പോഴുമുള്ള അഭിമുഖങ്ങളിലൂടെയാണ് ആരാധകര്‍ അറിഞ്ഞിരുന്നത്. വെള്ളിത്തിരയിലെ താരങ്ങള്‍ സൗഹൃദത്തിന്റെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതിന്റെ ആഹ്ലാദത്തിലാണ് ആരാധകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here