ബാക്കിവന്ന ഇഡ്ഡലികൊണ്ടും അല്ലാതെയും ചില്ലി ഇഡ്ഡലി ഉണ്ടാക്കുന്ന വിധം

0
1265

ഇഡലി ഉണ്ടാക്കിയത് ബാക്കി വന്നാല്‍ നിങ്ങള്‍ എന്താണ് ചെയ്യാറ് ? ബാക്കി വരുന്ന ഇഡലി കൊണ്ടും അല്ലാതെയും ചെയ്യാവുന്ന ഒരു ഉഗ്രന്‍ റെസിപ്പിയാണ് ഇന്ന് പറയുന്നത് …വളരെ ഈസിയാണ് എന്നാല്‍ നല്ല ടേസ്റ്റിയുമാണ്‌..ഇത് നിങ്ങള്‍ എന്തായാലും ഉണ്ടാക്കി നോക്കണം കേട്ടോ..നമുക്ക് നോക്കാം ചില്ലി ഇഡലി എങ്ങിനെ തയ്യാറാക്കാം എന്ന് ..ഇതിനുവേണ്ട ചേരുവകള്‍

ഇഡലി -എട്ടെണ്ണം

പച്ചമുളക് -നാലെണ്ണം

ഇഞ്ചി -വെള്ളുതുള്ളി പേസ്റ്റ് – രണ്ടു ടിസ്പൂണ്‍

മുളക്പൊടി -അര ടിസ്പൂണ്‍

സവാള -മൂന്നെണ്ണം

ക്യാപ്സിക്കം -ഒരെണ്ണം വലുത്

സോയാ സോസ് -മൂന്നു ടീസ്പൂണ്‍

റ്റൊമാറ്റൊ സോസ് – മൂന്നു ടിസ്പൂണ്‍

ചില്ലി സോസ് -രണ്ടു ടിസ്പൂണ്‍

കോൺ ഫ്ലോർ -മുക്കാല്‍ കപ്പു

അരിപൊടി -ഒന്നര ടേബിള്‍സ്പൂണ്‍

ഉപ്പ്,എണ്ണ – പാകത്തിനു.

ഉണ്ടാക്കേണ്ട വിധം

ഇഡലി ,സവാള,ക്യാപ്സിക്കം ഇവ ചെറിയ ചതുര കഷണങ്ങളായി മുറിച്ച് വക്കുക.പച്ചമുളക് നീളത്തിൽ കീറി വക്കുക.

കോൺഫ്ലോർ,അരിപൊടി,മുളക്പൊടി, ലേശം ഉപ്പ്,1/2 റ്റീസ്പൂൺ സോയാസോസ് ,1/4 റ്റീസ്പൂൺ ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് ഇവ മിക്സ് ചെയ്ത് പാകത്തിനു വെള്ളം ചേർത്ത് കുറച്ച് തിക്ക് ആയി കലക്കുക.10 മിനുറ്റ് മാറ്റി വക്കുക.ശേഷം മുറിച്ച് വച്ച ഇഡലി തയ്യാറാക്കിയ മാവിൽ മുക്കി ചൂടായ എണ്ണയിൽ ഇട്ട് വറുത്ത് കോരുക.( ഒരുപാട് ഫ്രൈ ആവണ്ട)

പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ(ഇഡലി വറുക്കാൻ എടുത്ത എണ്ണയിൽ നിന്ന് കുറച്ച് എടുത്താൽ മതിയാകും) സവാള ഇട്ട് വഴറ്റുക.
സവാള വഴന്നു വരുമ്പോൾ പച്ചമുളക്,ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് ഇവ കൂടെ ചേർത്ത് വഴറ്റി,പച്ചമണം മാറുമ്പോൾ ക്യാപ്സിക്കം കൂടെ ചേർത്ത് ഇളക്കുക.ക്യാപ്സിക്കം ചെറുതായി ഒന്ന് വാടിയാൽ മതിയാകും.
ശേഷം ,സോയാ സോസ്,ചില്ലി സോസ്, റ്റൊമാറ്റൊ സോസ് ഇവ കൂടെ ചേർത്ത് ഇളക്കുക.ഉപ്പ് നോക്കിയിട്ട് ആവശ്യമെങ്കിൽ മാത്രം ചേർക്കുക.(സോയാസോസിൽ ഉപ്പ് ഉള്ളതാണു )

ഒന്ന് ചെറുതായി ചൂടായി കഴിയുമ്പോൾ വറുത്ത ഇഡലി കൂടെ ചേർത്ത് നന്നായി ഇളക്കി മൂന്നു മിനിറ്റ് അടച്ച് വച്ച് വേവിച്ച് തീ ഓഫ് ചെയ്യാം. ചില്ലി ഇഡലി റെഡി !

ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here